പറവൂർ : കേന്ദ്ര ബഡ്ജറ്റിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ വെട്ടിക്കുറച്ച വിഹിതം പുനസ്ഥാപിക്കുക, കൂലി കുടിശിക ഉടൻ നൽകുക, എല്ലാ തൊഴിലാളികൾക്കും 150 തൊഴിൽ ദിനങ്ങൾ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ഏഴിക്കര പോസ്റ്റാഫീസിന് മുന്നിൽ ധർണനടത്തി. യൂണിയൻ ജില്ല ട്രഷറർ ടി.എസ്. രാജൻ ഉദ്ഘാടനം ചെയ്തു. മിനി ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.എസ്. സനീഷ്, കെ.ജി. ഗിരീഷ് കുമാർ, കെ.എം. വിനോദ് തുടങ്ങിയവർ സംസാരിച്ചു.