പിറവം: എട്ട് നാൾ നീണ്ടു നിൽക്കുന്ന ഓണക്കൂർ ദേവി ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും.ഇന്ന് വൈകീട്ട് 6.30ന് ദീപാരാധന, രാത്രി 8 ന് കൊടിയേറ്റ്, ദേവിയുടെ നടയിലും ശ്രീകൃഷ്ണന്റെ നടയിലും വെവേറെ കൊടിയേറ്റുണ്ടാകും.മാർച്ച് 6 നും 8 നും ദേവിക്ക് ഉത്സവബലി, 7 ന് ശ്രീകൃഷ്ണ ഭഗവാന് ഉത്സവബലി . മകം നാളിൽ മകം തൊഴിൽ നടക്കും.മാർച്ച് 9 ന് ദേശവിളക്ക് , തുടർന്ന് പകൽപ്പൂരം, വൈകീട്ട് 3 ന് ദേവിയെ ശ്രീ കൃഷ്ണ സമേതയായി കാക്കൂർ കാഞ്ഞിരപ്പിള്ളി മനയിലേക്ക് എഴുന്നെള്ളിക്കും.

5 ന് തിരിച്ച് എഴുന്നെള്ളിപ്പ് .ദേവി ദേവന്മാരെ ഓണക്കൂർ പാലം കവലയിൽ സ്വീകരിച്ച് ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് ആനയിക്കും. രാത്രി 10 ന് വലിയ വിളക്ക്.മാർച്ച് 10ന് ഉച്ചയ്ക്ക് 12 മുതൽ അന്നദാനം. വൈകീട്ട് 7ന് കൊടിയിറക്ക്' തുടർന്ന് ആറാട്ട്. എഴുന്നള്ളത്ത്. ക്ഷേത്രത്തിനു താഴെയുള്ള ഓണക്കൂർ തോട്ടിലെ ആറാട്ട് കടവിലാണ് ആറാട്ട്. ഈ സമയത്ത് സ്റ്റേജിൽ തീർത്ഥ ഉണ്ണിയുടെ സംഗീതക്കച്ചേരി നടക്കും. രാത്രി 8 ന്. ആറാട്ടിനു ശേഷം തിരിച്ച് എഴുന്നള്ളത്ത്.ഉത്സവ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രിമാരായ മനയത്താറ്റ് നാരായണൻ നമ്പൂതിരി , ദിനേശൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകും.