പട്ടിമറ്റം: ചെങ്ങര നോർത്ത് വാർഡിലെ സ്ഥലവും വീടുമില്ലാത്ത 15 പേർക്ക് കുന്നത്തുനാട് പഞ്ചായത്തിലെ പദ്ധതി വിഹിതത്തിൽപ്പെടുത്തി സ്ഥലം വാങ്ങാൻ ഫണ്ട് അനുവദിച്ചു. 3 മുതൽ 4 വരെ സെന്റ് സ്ഥലം വാങ്ങാനുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്. പഞ്ചായത്തംഗം എ.പി കുഞ്ഞുമുഹമ്മദിന്റെ നേതൃത്വത്തിലാണ് സ്ഥലം കണ്ടെത്തി നൽകിയത്. ലൈഫ് പദ്ധതിയിൽ പെടുത്തി ഇവർക്ക് വീടു നിർമ്മിക്കാനുള്ള സൗകര്യവും പഞ്ചായത്ത് ചെയ്തു നൽകും. മുഴുവൻ പേരുടെയും സ്ഥലത്തിന്റെ ആധാരം എ.പി കുഞ്ഞുമുഹമ്മദ് കൈമാറി.