പറവൂർ : കെടാമംഗലം ശ്രീതലക്കാട്ട് ഭഗവതി ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവത്തിന് ഇന്ന് രാവിലെ ഒമ്പതരയ്ക്ക് മഞ്ഞുമ്മൽ നാരായണൻ നമ്പൂതിരിയുടേയും അരുൺ ശാന്തിയുടേയും കാർമ്മികത്വത്തിൽ കൊടികയറും. ഉച്ചയ്ക്ക് പന്ത്രണ്ടിന് അന്നദാനം, വൈകിട്ട് ആറിന് കാവടിയാട്ടവും താലം എഴുന്നള്ളിപ്പും. ഏഴിന് പൂമൂടൽ, പുഷ്പാഭിഷേകം, രാത്രി എട്ടരയ്ക്ക് നൃത്തനൃത്യങ്ങൾ, നാളെ രാവിലെ പത്തിന് യക്ഷിക്കളം, വൈകിട്ട് ആറരയ്ക്ക് തെയ്യം, കാവടിയാട്ടം, താലം എഴുന്നള്ളിപ്പ്, രാത്രി പത്തിന് യക്ഷിക്കളം, നാലിന് രാവിലെ ബാലഭദ്രപൂജ, ദേവിമാഹാത്മ്യം, വൈകിട്ട് ഏഴിന് സാംസ്കാരി സമ്മേളനം ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് ഉദ്ഘാടനം ചെയ്യും. പി.കെ. പ്രവീൺകുമാർ അദ്ധ്യക്ഷത വഹിക്കും. ജോഷി ബ്ളാങ്ങാട്ട്, അഡ്വ. ടി.ആർ. രാമനാഥൻ, ഐ.എസ്. കൂണ്ടൂർ, ഒ.വി. അനന്തൻ തുടങ്ങിയവർ സംസാരിക്കും. രാത്രി ഒമ്പതര്യ്ക്ക് മെഗാ തിരുവാതിര, പത്തിന് കോൽക്കളി, നാടൻ നൃത്തം. അഞ്ചിന് രാവിലെ എട്ടരയ്ക്ക് കലംപൂജ, വൈകിട്ട് ആറിന് താലം എഴുന്നള്ളിപ്പ്, രാത്രി ഒമ്പതരയ്ക്ക് നൃത്തസന്ധ്യ, ആറാട്ട് മഹോത്സവദിമായ ആറിന് രാവിലെ എട്ടരയ്ക്ക് കാഴ്ചശ്രീബലി, വൈകിട്ട് നാലിന് പകൽപ്പൂരം, രാത്രി എട്ടിന് ദീപാരാധന, ദീപക്കാഴ്ച, രാത്രി പത്തിന് തിരുമുടിയാട്ടവും നാടൻപാട്ടും, പന്ത്രണ്ടിന് പള്ളിവേട്ട, ഏഴിന് പുലർച്ചെ കൊടിയിറക്കം തുടർന്ന് ആറാട്ട്, രാത്രി എട്ടിന് ഗുരുതിയോടെ സമാപിക്കും.