ലൈഫ് പദ്ധതിയിൽ പള്ളിപ്പുറത്ത് 203, നായരമ്പലത്ത് 81 ഉം വീടുകൾ നല്കി

വൈപ്പിൻ : പള്ളിപ്പുറം പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിപ്രകാരം 203 വീടുകൾ നൽകി ഏഴ് കോടി നാല്പത് ലക്ഷം രൂപ ചെലവഴിച്ചു. നേരത്തെ പണി നിർത്തി വെച്ചിരുന്ന 11 വീടുകളും പൂർത്തിയാക്കി. പഞ്ചായത്ത് ഹാളിൽ കൂടിയ പ്രഖ്യാപന ചടങ്ങ് എസ് ശർമ്മ എം .എൽ .എ ഉത്ഘാടനം ചെയ്തു. പ്രസിഡൻറ് പി കെ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

നായരമ്പലം പഞ്ചായത്തിൽ 81 വീടുകൾ നിർമ്മിച്ചു. പ്രഖ്യാപന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് ഇ പി ഷിബു ഉദ്ഘാടനം ചെയ്തു.