അങ്കമാലി:അനധികൃതമായി കല്ലറ പൊളിച്ച എഴംഗ സംഘത്തിനെതിരെ പൊലിസ് കേസെടുത്തു.വാതക്കാട് ഭാരതറാണി പള്ളി സെമിത്തേരിയിൽ കഴിഞ്ഞ 28 ന് രാവിലെ 10.30 ന് പള്ളി അധികൃതരുടെ അനുവാദമില്ലാതെ കല്ലറ പൊളിക്കുകയായിരുന്നു.ഇതിന് ശേഷം കല്ലറ പൊളിച്ചത് വികാരിയും, ഭാരവാഹികളുമാണെന്ന് കാണിച്ച് അതിരൂപതയിലും, പോലീസ് മേധാവികൾക്കും പരാതി നൽകി.തുടർന്ന് ഈ സംഭവം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് പള്ളിയെ അപകീർത്തിപ്പെടുത്തി. സി.സി.ടി.വി പരിശോധിച്ചതിനെ തുടർന്നാണ് വാസ്തവം ഇടവകാംഗങ്ങൾ അറിഞ്ഞത്. സംഘത്തിലെ ഒരംഗത്തകസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടർന്നാണ് മറ്റുള്ളവരെ തിരിച്ചറിഞ്ഞത്. അങ്കമാലി സി.ഐ മുഹമ്മദ് റിയാസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.28 ന് നടന്ന ദ്യശങ്ങളുടെ പകർപ്പ് വികാരി പോലീസിന് കൈമാറി. കൃതിമ വാർത്തകൾ സൃഷ്ടിച്ച് ഇടവകയെ അപകീർത്തിപ്പെടുത്തുന്നത് നിത്യസംഭവമാണെന്ന് വികാരി. ഫാ.ജോഷി ചിറയ്ക്കൽ പറഞ്ഞു.വൻ ജനാവലി പള്ളി പരിസരത്ത് തടിച്ചു കൂടി.