വൈപ്പിൻ : യൂത്ത് കോൺഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഒരാളെ കുഴുപ്പിള്ളി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരഞ്ഞെടുപ്പിൽ നേരത്തെ ഉണ്ടാക്കിയ ധാരണക്ക് വിരുദ്ധമായി ഗ്രൂപ്പുകൾ പ്രവർത്തിച്ചതിനെചൊല്ലിയാണ് അടിപിടി ഉണ്ടായത്. നോബിൾ കുമാർ , രാജേഷ് ചിദംബരം, ശരത്ത് എഡിസൺ , സ്വാതിഷ് സത്യൻ എന്നിവരാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. എളങ്കുന്നപ്പുഴയിൽ നിന്നുള്ളവരും നായരമ്പലത്ത് നിന്നുള്ളവരും തമ്മിലായിരുന്നു സംഘർഷം. നായരമ്പലം സ്വദേശിയാണ് ആശുപത്രിയിൽ ഉള്ളത്.