അങ്കമാലി: ഏഴാറ്റുമുഖം വെള്ളപ്പാറ ശ്രീ അയ്യപ്പ ഭദ്രകാളി ക്ഷേത്രത്തിൽ
രണ്ട് മുതൽ നാല് വരെ പ്രതിഷ്ഠാദിന മഹോത്സവം നടക്കും.തിങ്കളാഴ്ച രാവിലെ
8.45-നും 9.10-നും മദ്ധ്യേ കൊടിയേറ്റ്,തുടർന്ന് മഹാമൃത്യുഞ്ജയ
ഹോമം,എഴുന്നള്ളിപ്പ്,12.30-ന് പ്രസാദ ഊട്ട്,വൈകീട്ട് ആറരയ്ക്ക്
നിറവിളക്ക്,മഹാദീപാരാധന,ദീപക്കാഴ്ച,രാത്രി എട്ടിന് ഭജന,തുടർന്ന്
കലാസന്ധ്യ.ചൊവ്വാഴ്ച രാവിലെ പത്തിന് നവകം,പഞ്ചഗവ്യം,വൈകീട്ട് അഞ്ചരയ്ക്ക്
ഭഗവതി സേവ,രാത്രി എട്ടിന് മുടിയാട്ടം.ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന്
മഹാപ്രസാദ ഊട്ട്,വൈകീട്ട് അഞ്ചരയ്ക്ക് താലി എഴുന്നള്ളിപ്പ്,രാത്രി
എട്ടിന് അവാർഡ് ദാനവും ചികിത്സ സഹായ വിതരണവും,എട്ടരയ്ക്ക് കോമഡി ഷോ
എന്നിവ ഉണ്ടാകും.