photo
സംസ്ഥാന യുവജന ക്ഷേമ ബോർഡും ചെറായി റെഡ് സിറ്റി ക്ലബും മുകാല കലാകായിക താരങ്ങളെ ആദരിക്കുന്ന ചടങ്ങ് സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ : സംസ്ഥാന യുവജന ക്ഷേമ ബോർഡും ചെറായി റെഡ് സിറ്റി സ്‌പോർട്‌സ് ക്ലബും അഖില കേരള ഫുട് ബാൾ ടൂർണമെന്റിനോടനുബന്ധിച്ച് മുൻകാല കലാകായിക താരങ്ങളെ ആദരിച്ചു. മുൻ ഇന്ത്യൻ വോളിബാൾ താരം സുഗതൻ, മുൻ മിസ്റ്റർ കേരള മൈക്കിൾ റോക്കി, സംസ്ഥാന അവാർഡ് ജേതാവ് ഫിലിം എഡിറ്റർ സുരേഷ് ബാബു തുടങ്ങിയവരെയാണ് ആദരിച്ചത്. ആദരിക്കൽ ചടങ്ങ് സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. ഡോ. കെ. കെ ജോഷി , എം എം പൗലോസ്, കെ ജി ജോളി , ടി .ഡി തപൻരാജ് , പി എസ് ബൈജു എന്നിവർ സംസാരിച്ചു.