കൂത്താട്ടുകുളം: കാക്കൂർ കാളവയൽ കാർഷികമേള പ്രദർശന നഗരിയിൽ കാക്കൂർ ഗ്രാമീണ വായനശാലയുടെ വായന കോർണർ പ്രവർത്തനം തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ പി അനീഷ് കുമാർ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ.വിജയൻ, ജില്ല പഞ്ചായത്ത് അംഗം ആശസനിൽ,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാജു ജോൺ അംഗം പ്രശാന്ത് പ്രഭാകരൻ,എം.എം ജോർജ്, നെവിൻ ജോർജ്, സെക്രട്ടറി വർഗീസ് മാണി എന്നിവർ സംസാരിച്ചു.