sndp
സ്കന്ദപുരാണ തത്വസമീക്ഷാ യജ്ഞത്തിന്റെ നോട്ടീസ് തൃപ്പൂണിത്തറ തെക്കുംഭാഗം ശാഖാ യോഗം പ്രസിഡന്റ് സനൽ പൈങ്ങാട്ടിൽ കണ്ടനാട് ശാഖാ യോഗം പ്രസിഡന്റ് മോഹനന് നൽകി പ്രകാശനം ചെയുന്നു

ഉദയംപേരൂർ. എസ്.എൻ.ഡി.പി ശാഖാ യോഗം ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ നടക്കുന്ന സ്കന്ദപുരാണ തത്വസമീക്ഷാ യജ്ഞത്തിന്റെ നോട്ടീസ് പ്രകാശനം ചെയ്തു. തൃപ്പൂണിത്തറ തെക്കുംഭാഗം ശാഖാ യോഗം പ്രസിഡന്റ് സനൽ പൈങ്ങാട്ടിൽ കണ്ടനാട് ശാഖാ യോഗം പ്രസിഡന്റ് മോഹനന് നൽകി പ്രകാശനം ചെയ്തു. ശാഖാ യോഗം പ്രസിഡന്റ് എൽ സന്തോഷിന്റ് അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ഡി.ജിനുരാജ്,വൈസ് പ്രസിഡന്റ് ജി.എസ് അശോകൻ,ശ്രീജിത്ത്, സി.എസ്.കാർത്തികേയൻ പി.സി.ബിബിൻ ,ജയദേവൻ തുടങ്ങിയവർ പങ്കെടുത്തു.