അങ്കമാലി:കറുകുറ്റിയിൽ വ്യാഴവട്ട സദസി​ന്റെ നേതൃത്വത്തിൽ ഡോ. പോൾ മാമ്പിള്ളി അനുസ്മര സമ്മേളനം റോജി എം ജോൺ എം.എൽ എ ഉദ്ഘാടനം ചെയ്തു,പഞ്ചായത്ത് പ്രസിഡന്റ് ഷാജു .വി .തേക്കേക്കര അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി.ജില്ലാ സെക്രട്ടറി എം.ബ്രഹ്മരാജ്, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഫ്രാൻസി.ജെ. പൈനാടത്ത്, ഷൈനി ജോർജ്, സി.പി സെബാസ്റ്റ്യൻ, പി.വി. ടോമി, കെ.പി.ഗോവിന്ദൻ ,കെ .പി അയ്യപ്പൻ, ബാബു ലാസർ, സി.എം ദേവസി.ഷാജ‌ുഅഗസ്റ്റിൻ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വൈ ടോമി ,വർഗീസ് അങ്കമാലി, ടി​.പി.വേലായുധൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.