കൊച്ചി: എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖയിലെ കുമാരാനാശാൻ കുടുംബ യൂണിറ്റ് സംഗമം കണയന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം കെ.പി. ശിവദാസ് ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി ഡോ.എ.കെ. ബോസ് അദ്ധ്യക്ഷത വഹിച്ചു. മരട് ശുഭ ശ്രീകുമാർ പ്രഭാഷണം നടത്തി. സി.വി. സുധീന്ദ്രൻ, പത്മിനി രമേശ്, എം.എസ്. കൃഷ്ണലാൽ, കെ.എ. ദിവാകരൻ, സരസമ്മ രാധാകൃഷ്ണൻ, ജയാ ഭാസി, എ.ആർ. മണി, ജി. കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.