ആലുവ: എസ്.എൻ.ഡി.പി യോഗം കുന്നത്തേരി ശാഖ വാർഷിക പൊതുയോഗം യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, ബോർഡ് മെമ്പർ വി.ഡി. രാജൻ, മേഖല കൺവീനർ കെ.സി. സ്മിജൻ, ശാഖ പ്രസിഡന്റ് പി.കെ. ബോസ്, സെക്രട്ടറി എൻ.എസ്. മഹേഷ്, വനിത സംഘം പ്രസിഡന്റ് നിമ്മി രതീഷ് കുമാർ എന്നിവർ സംസാരിച്ചു.
പി.കെ. വിശ്വനാഥൻ (പ്രസിഡന്റ്), കെ.കെ. ശിവാനന്ദൻ (വൈസ് പ്രസിഡന്റ്), പി.കെ. ബോസ് (സെക്രട്ടറി), എൻ.എസ്. മഹേഷ് (യൂണിയൻ കമ്മിറ്റിയംഗം), എൻ.ആർ. കനകൻ, എ.വി. ഉദയഗിരീഷ്, എൻ.ഒ. ശിവൻ, എം.വി. രമണൻ, പി.എൻ. സന്തോഷ്, പി.എ. സുധാകരൻ, പി.എ. രാജൻ (കമ്മിറ്റിയംഗങ്ങൾ), എൻ.എൻ. അർജുനൻ, പി.കെ. ബാബു, എൻ.ആർ. വിജയൻ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.