പുക്കാട്ടുപടി: കേരള സർക്കാർ വിമുക്തി വിഷൻ പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല യുവത ബാലവേദി, വനിതാവേദി, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ പുക്കാട്ടുപടിയിൽ ലഹരിവിരുദ്ധ സായാഹ്നം സംഘടിപ്പിച്ചു.
എറണാകുളം എക്‌സൈസ് വകുപ്പിലെ കലാകാരന്മാർ ലഹരിവിരുദ്ധ കൂട്ടായ്മയും കഥാപാത്രങ്ങൾ സങ്കല്പികമല്ല എന്ന നാടകവും അവതരിപ്പിച്ചു. എക്‌സൈസ് ഫാക്കൽറ്റി വിമുക്തി മിഷൻ അംഗം വി.ടി ജോബ് മുഖ്യപ്രഭാഷണം നടത്തി. വായനശാല സെക്രട്ടറി മഹേഷ് കെ.എം., ദിനേശ് സി.ജി., പ്രസാദ് എം.കെ., ടി.പി. ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.