ആലുവ: ഏറ്റവും നല്ല മലയാള കവിതയ്ക്കുള്ള ഈ വർഷത്തെ വെൺമണി സ്മാരക അവാർഡിന് കൃതികൾ ക്ഷണിച്ചു. 2017,18,19 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള മൗലിക മലയാള കവിതാ സമാഹാരങ്ങളാണ് അവാർഡിന് പരിഗണിക്കുന്നത്. കൃതികളുടെ മൂന്ന് പകർപ്പുകൾ മാർച്ച് 31നകം സെക്രട്ടറി, വെൺമണി സ്മാരക ട്രസ്റ്റ് വെൺമണിമന, ശ്രീമൂലനഗരം പി.ഒ. പിൻ: 683580 എറണാകുളം ജില്ല എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0484 2600613.