നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1815 ഗ്രാം സ്വർണം പിടികൂടി. വിദേശത്ത് നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നും എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗമാണ് സ്വർണം കണ്ടെത്തിയത്.

പുലർച്ചെ ദുബായിൽ നിന്നും ഇൻഡിഗോ എയർലൈൻസ് വിമാനത്തിലെത്തിയ തിരൂർ സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് 1250 ഗ്രാം സ്വർണം പിടികൂടിയത്. സിലണ്ടറിന്റെ രൂപത്തിൽ ബ്രെഡ് മേക്കറിന്റെ അകത്തെ മോട്ടറിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ദുബായിൽ നിന്നും സ്‌പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ വന്ന മലപ്പുറം സ്വദേശിയിൽ നിന്നും 565 ഗ്രാം സ്വർണ മിശ്രിതവും പിടികൂടി. മൂന്നു കവറുകളിലായി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്തുവാൻ ശ്രമിച്ചത്

.