ajith-34

കോതമംഗലം:വീട്ടിലെ വളർത്തുനായയിൽ നിന്ന് പേവിഷബാധയേറ്റ് പൈമറ്റം പുത്തൻപുരക്കൽ പരേതനായ നീലൻ കുഞ്ഞിന്റെ മകൻ അജിത് (34) മരിച്ചു. അജിത്ത് വളർത്തിയിരുന്ന നായക്കുട്ടിക്ക് മറ്റൊരു നായയിൽ നിന്നും കടിയേറ്റിരുന്നു. മുറിവ് വെച്ച്‌കെട്ടി പരിചരിക്കുമ്പോൾ പേവിഷബാധ ഏറ്റതാകാമെന്ന് കരുതുന്നു. ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: അമ്മിണി. ഭാര്യ: ആതിര, മകൻ: മൂന്നുവയസുള്ള ദേവാനന്ദ്.