പെരുമ്പാവൂർ : ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ദർശനത്തിനെത്തിയ യുവാവ് പെരിയാറിൽ മുങ്ങി മരിച്ചു. കോട്ടയം കടത്തുരുത്തി കല്ലറ മായാഭവൻ വീട്ടിൽ മഹേഷാണ് (42) മരിച്ചത്. 50 പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് ഇയാൾ ക്ഷേത്രത്തിലെത്തിയത്. വൈകിട്ട് ആറ് മണിയോടെ ദീപാരാധനയിൽ പങ്കെടുക്കുന്നതിന് മുമ്പ് പെരിയാറിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്‌സും പൊലീസുംചേർന്നാണ് മൃതദേഹം കണ്ടെടുത്തത്. പരികർമ്മി ആയിരുന്നു മഹേഷ്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ .