മൂവാറ്റുപുഴ: കായനാട് കോടിക്കുളത്തുകാവ് മഹിഷാസുര മർദ്ദിനി ക്ഷേത്രത്തിൽ മകയിര മഹോത്സവം ആരംഭിച്ചു. ഇന്ന് രാവിലെ 8ന് കലശപൂജ, 9.30 ന് നവകലശാഭിഷേകം, 10.30 ന് പൊങ്കാല, ഒന്നിന് പ്രസാദഊട്ട്, വൈകിട്ട് 4.30ന് നടയ്ക്കൽ പറവയ്പ് , 5ന് പഞ്ചവാദ്യം, 6ന് താലപ്പൊലി - കാവടി - ഘോഷയാത്ര, പഞ്ചവാദ്യം, കുംഭകുടം, രാത്രി 8ന് കുങ്കുമാഭിഷേകം, ദീപാരാധന, വെടിക്കെട്ട് ,രാത്രി 8.30 ന് മഹാപ്രസാദഊട്ട്, 9ന് കുട്ടികളുടെ കലാപരിപാടികൾ. നാളെ രാവിലെ 8.30ന് കലശപൂജ, 11ന് പഞ്ചഗവ്യസഹിത നവകാഭിഷേകം, നാരങ്ങതാലം, 12 ന് ഉച്ചപൂജ, ഒന്നിന് മഹാപ്രസാദ ഊട്ട്, വൈകിട്ട് 6.15ന് കുങ്കുമാഭിഷേകം, ദീപാരാധന, വെടിക്കെട്ട്, 7.30 ന് കരിമരുന്ന് പ്രയോഗം, രാത്രി 8ന് സോപാനസംഗീതം, 9ന് നാടകം.