കൊച്ചി: ഗോളിയില്ലാതെ അഞ്ചു കളിക്കാർ മാത്രം കളത്തിലിറങ്ങുന്ന നെയ്‌മർ ജൂനിയർ ഫുട്ബാൾ കൊച്ചിക്കാർക്കും കളിക്കാം. ലോകം മുഴുവൻ ആഘോഷിക്കുന്ന കളിക്ക് കാക്കനാട്ടാണ് കളം ഒരുങ്ങുന്നത്.
പന്തുകളിയെ ആഘോഷമാക്കുക എന്നതാണ് നെയ്‌മർ ഫുട്ബാളിന്റെ മുദ്രാവാക്യം. ബ്രസീലിയൻ സൂപ്പർ താരം നെയ്‌മർ ജൂനിയറുടെ കൈയൊപ്പ് പതിഞ്ഞതാണ് മത്സരം. കളിക്കാർ കഴിവുകൾ നേടുന്നത് ക്ലബ്ബുകളിൽ നിന്നോ സ്‌റ്റേഡിയങ്ങളിൽ നിന്നോയല്ലെന്ന സത്യത്തിൽ നിന്നാണ് ടൂർണമെന്റിന്റെ ഉത്ഭവം. കൂട്ടുകാർക്കൊപ്പം തെരുവിലെ പന്തുകളിൽ നിന്നായിരിക്കും കളിജീവിതം തുടങ്ങുക. പെലെ, ആൽഫ്രഡോ ഡി സ്‌റ്റെഫാനോ, നെയ്‌മർ ജൂനിയർ തുടങ്ങിയവർ തെളിവുകളാണ്.
പതിനാറിനും 25 നുമിടയിൽ പ്രായമുള്ളവർക്ക് കളിക്കാം. ഗോളിയില്ലാത്ത ഓരോ ടീമിലും അഞ്ചു കളിക്കാർ വീതം. പത്തു മിനിറ്റാണ് ഒരു കളി. വഴങ്ങുന്ന ഓരോ ഗോളിനും ഓരോ കളിക്കാരൻ പുറത്താകും. കളി തീരുമ്പോൾ ഏറ്റവും കൂടുതൽ കളിക്കാർ ശേഷിക്കുന്ന ടീം വിജയികളാകും.
നെയ്‌മർ ജൂനിയർ ഫൈവ്സ് ഫുട്‌ബാൾ ടൂർണമെന്റ്
റെഡ്ബുൾ നെയ്‌മർ ജൂനിയർ ഫൈവ്സ് ഫുട്‌ബാൾ ടൂർണമെന്റ് എന്നാണ് കളിയുടെ പേര്. യോഗ്യതാ മത്സരങ്ങൾ ഈ മാസം . 18 നഗരങ്ങളിലെ വിജയികൾ ഏപ്രിലിൽ ദേശീയ ഫൈനലിൽ ഏറ്റുമുട്ടും. ദേശീയ ജേതാക്കൾ ബ്രസീലിൽ ലോകഫൈനലിൽ മാറ്റുരയ്കും.
7, 8 തീയതികളിൽ കാക്കനാട് ഇൻഫോപാർക്ക് റോഡിലെ എസ്പിരിറ്റോയിൽ
ടീമുകൾ രജിസ്റ്റർ ചെയ്യാൻ www.redbullneymarjrsfive.com/en/in