adwaith
അദ്വൈത പ്രചാർസഭയുടെ വാർഷികവും ആചാര്യ എം.കെ.കുഞ്ഞോലിന് സ്വീകരണവും കൊച്ചിയിൽ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്യുന്നു. ശ്രീമൻ നാരായണൻ, ഡി. ബാബുരാജ്, ലക്ഷ്മിക്കുട്ടിയമ്മ, കെ.ജി. രാധാകൃഷ്ണൻ,ആചാര്യ എം.കെ.കുഞ്ഞോൽ, വി.പി. സീമന്തിനി, പ്രൊഫ. ഡോ.കെ.ജി.പൗലോസ്, പി.ആർ.പ ത്മനാഭൻ നായർ എന്നിവർ സമീപം

കൊച്ചി: അദ്വൈത പ്രചാർസഭയുടെ മൂന്നാം വാർഷികഘോഷം ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. സഭാ പ്രസിഡന്റ് ഡി. ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.ജി. പൗലോസ് മുഖ്യ പ്രഭാഷണം നടത്തി.

പത്മശ്രീ ബഹുമതി ലഭിച്ച ആചാര്യ എം.കെ. കുഞ്ഞോലിന് സ്വീകരണം നൽകി. നാട്ടുവൈദ്യത്തിൽ പ്രശസ്തയായ പത്മശ്രീ നേടിയ ലക്ഷ്മിക്കുട്ടിയമ്മ, ദേശീയ വുമൺ ലായേഴ്‌സ് ഫെഡറേഷൻ ഡയറക്ടർ വി.പി. സീമന്തിനി, സഭ സ്ഥാപകൻ പി.ആർ. പത്മനാഭൻ നായർ, പരിസ്ഥിതി പ്രവർത്തകനും കവിയുമായ ശ്രീമൻ നാരായണൻ, സഭ ജനറൽ സെക്രട്ടറി കെ.ജി. രാധാകൃഷ്ണൻ, പി. സുരേഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

മികച്ച സേവനത്തിന് ഡോ. ജയലാൽമോഹൻ (അടിമാലി,) കമാൻഡർ കെ.സി. മോഹനൻപിള്ള (എളമക്കര), ജയരാജ് ഭാരതി (കറുകുറ്റി), സി.വി. വിദ്യാധരൻ (കോട്ടയം), കറുകത്തല ഇസ്മായിൽ (പന്മന), സോമൻ പായിപ്ര, പി.കെ. സുരേഷ്‌കുമാർ, എസ്. സതീശ്, (കൊട്ടാരക്കര), പി.എസ്. ജോഷി (എറണാകുളം) അയ്മനം രവീന്ദ്രൻ, മനോജ് എടവനക്കാട്, ഷനോജ് രവീന്ദ്രൻ എന്നിവരെ ആദരിച്ചു.