guruvaram
ഗ്രാമീണഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വി.കെ.മുരളീധരൻമാസ്റ്ററുടെ മൂന്നാമത്കവിതാസമാഹാരമായഗുരുവരം: പഞ്ചായത്ത് പ്രസിഡന്റ് സീതചക്രപാണി പി.പി. ശ്രീരാമകൃഷ്ണൻ മാസ്റ്റർക്ക് ആദ്യപ്രതി നൽകി കൊണ്ട് പ്രകാശനംചെയ്യുന്നു

കുമ്പളം: ഗ്രാമീണഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വി.കെ.മുരളീധരൻ മാസ്റ്ററുടെ മൂന്നാമത് കവിതാസമാഹാരമായ ഗുരുവരം പഞ്ചായത്ത് പ്രസിഡന്റ് സീതചക്രപാണി പി.പി. ശ്രീരാമകൃഷ്ണൻ മാസ്റ്റർക്ക് ആദ്യപ്രതി നൽകി കൊണ്ട് പ്രകാശനം ചെയ്തു.ജി.കെ.പിള്ള തെക്കേടത്ത് പുസ്തകം പരിചയപ്പെടുത്തി.ഗ്രന്ഥശാല പ്രസിഡന്റ് എം.എസ്.ഗിരിജാദേവി അദ്ധ്യക്ഷത വഹിച്ചു.ഡോ ഗോപിനാഥ് പനങ്ങാട്, പി.എസ്.ഹരിദാസ്, ടി.എസ്.സജിത, വി.വി.ചന്ദ്രശേഖരൻ,കെ.പി.സദാശിവൻ,പി.അംബിക,കുമ്പളം രാജപ്പൻ, ഡോ ടി.പി.ബാബു,വിജയൻ മാവുങ്കൽ ,എൻ.പി.മുരളീധരൻ.എ.എസ്,മിറാജ്, പി.വി.പ്രഭു രാജ്,പി.വി.രാജീവ്,സി.ബ്രഹ്മ ഗോപാൽ, സണ്ണി തണ്ണിക്കോട്,ജെലിൻ കുമ്പളം,എന്നിവർ

പ്രസംഗിച്ചു. ഗ്രന്ഥകർത്താവ്, വി.കെ മുരളീധരൻ മാസ്റ്റർ മറുപടി പ്രസംഗം നടത്തി.