കോലഞ്ചേരി: കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് കോളേജിലെ മലയാള വിഭാഗത്തിലെ അദ്ധ്യാപകരായിരുന്ന പ്രൊഫ.സി.ജെ വർഗീസ്, പ്രൊഫ.ടി.സി ഫിലിപ്പ് എന്നിവരെ അനുസ്മരിച്ച് പൂർവ വിദ്യാർത്ഥികൾ തയ്യാറാക്കിയ 'വൈഖരി ' പുസ്തക പ്രകാശനം സാഹിത്യകാരൻ പ്രൊഫ.സി.ആർ.ഓമനക്കുട്ടൻ നിർവഹിച്ചു. അദ്ധ്യാപന ജീവിതത്തിൽ അമ്പതു വർഷം പൂർത്തിയാക്കിയ പ്രൊഫ.വർഗീസ് എസ്.നെടുന്തള്ളിയെ ചടങ്ങിൽ ആദരിച്ചു. കോളേജ് പ്രിസിപ്പൽ ഡോ.ഷാജു വർഗീസിന്റെ അദ്ധ്യക്ഷനായി. പായിപ്ര ദമനൻ, ജോർജ് മാത്യു, എം.വി.ശശിധരൻ, ജയകുമാർ ചെങ്ങമനാട്, പ്രൊഫ. മാത്യു പ്രാൽ, ഏകോളേജ് ട്രസ്​റ്റ് ചെയർമാൻ, ബാബു പോൾ, പ്രൊഫ.കെ.പി കുര്യാക്കോസ്, മലയാള വിഭാഗം തലവൻ ഡോ.എസ്.സജീവ്, മോളി എബ്രാഹം, ജിനീഷ് ലാൽ രാജ്, കുടുംബാംഗങ്ങളായ ലീല വർഗീസ് ചാത്തുരുത്തി, ധന്യ ഫിലിപ്പ്, അഞ്ജലി വർഗീസ് എന്നിവർ പ്രസംഗിച്ചു.