ajithkumar-a-t
മുടക്കുഴപഞ്ചായത്തിലെ ചുണ്ടക്കുഴി-ശാലേംപാറ റോഡ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ടി. അജിത്കുമാർ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: മുടക്കുഴപഞ്ചായത്തിലെ ചുണ്ടക്കുഴി-ശാലേംപാറ റോഡ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ടി. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.കെ രാജു അദ്ധ്യക്ഷത വഹിച്ചു. പോൾ കെ പോൾ, പി.എം. എൽദോ, സിജോ ടി. ബി, മത്തായി ടി ജേക്കബ്, എൽദോസ് സി പോൾ, പി. എം. ജോയി എന്നിവർ സംസാരിച്ചു. കടുവെള്ളച്ചാൽ നിവാസികൾക്ക് ചുണ്ടക്കുഴിയിലേക്ക് എത്തുന്നതിന് 1.5 കി. മി. ഇതുവഴി ലാഭിക്കാൻ കഴിയും. ദീർഘനാളത്തെ നാട്ടുകാരുടെ ആവശ്യമാണ് റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതിലൂടേ സംജാതമായിട്ടുള്ളത്.