healthroad
നഗരസഭയുടെപുതിയആരോഗ്യപാത

അങ്കമാലി നഗരസഭയിൽ
ഉദ്ഘാടനം ഇന്ന്

അങ്കമാലി: നഗരസഭയിലെ ആരോഗ്യപാത സൗന്ദര്യവത്കരണത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6ന് കോതകുളങ്ങര ആറാട്ടുകടവ് പരിസരത്ത്‌ നടക്കും. മുൻ മന്ത്രി ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്‌സൺ എം.എ. ഗ്രേസി അദ്ധ്യക്ഷത വഹിക്കും. കോതകുളങ്ങര ഭഗവതി ക്ഷേത്രത്തെയും മങ്ങാട്ടുകര വെമ്പിളിയം ശിവക്ഷേത്ത്രേയും ബന്ധിപ്പിക്കുന്ന പാതയാണിത്.

കഴിഞ്ഞ പ്രളയത്തിൽ ഈ പ്രദേശമാകെ വെള്ളം കയറുകയും കൈവരിയുൾപ്പെടെ നടപ്പാതയ്ക്കും പാലത്തിനും നാശനഷ്ടം സംഭവിക്കുകയുണ്ടായി. പ്രളയത്തിൽ തകർന്ന കൈവരികൾ പുന:സ്ഥാപിക്കുന്നതിനും നടപ്പാതയുടെയും പാലത്തിന്റെയും അറ്റകുറ്റപണി ചെയ്യുന്നതിനായി നഗരസഭ കൗൺസിൽ ഏഴുലക്ഷം രൂപ കൂടി അനുവദിച്ചു. . നഗരസഭയിൽ ആദ്യമായാണ് ഒരു ആരോഗ്യപാതസാക്ഷാത്കരിക്കുന്നത്.

അങ്ങാടിക്കടവിനെയും കോതകുളങ്ങരയെയും മങ്ങാട്ടുകരയുമായി ബന്ധിപ്പിക്കുന്ന നടപ്പാത 2014- 15 ലാണ് നിർമ്മാണം ആരംഭിച്ചത്.

മുൻമന്ത്രി ജോസ് തെറ്റയിലിന്റെ ആസ്തിവികസനഫണ്ടിൽ നിന്ന് തുക ചെലവഴിച്ചാണ് നടപ്പാത നിർമ്മിച്ചത്. നടപ്പാത പുഴയിൽനിന്ന് 3 മീറ്റർ ഉയർത്തി 2 മീറ്റർ വീതിയിൽ 920 മീറ്റർ നീളത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. മങ്ങാട്ടുകരയിൽ നിന്ന് അങ്കമാലിയിലേയ്ക്കുള്ള എളുപ്പവഴിയായതിനാൽ വിദ്യാർത്ഥികൾ ഉൾപ്പെടെ ഒട്ടേറെ യാത്രക്കാർ ഈ നടപ്പാത ഉപയോഗിക്കുന്നു. നടപ്പാത വൈദ്യുതീകരണത്തിനായി 2018-19 വാർഷിക പദ്ധതിയിൽപ്പെടുത്തി 72 എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി 22 ലക്ഷം രൂപയുടെ പ്രവർത്തനം പൂർത്തീകരിച്ചു.

സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനുപേർ ആരോഗ്യ സംരക്ഷണത്തിനായി നടക്കാൻ ഈ പാത ഉപയോഗിക്കുന്നു

അങ്ങാടിക്കടവിനെയും കോതകുളങ്ങരയെയും മങ്ങാട്ടുകരയുമായി ബന്ധിപ്പിക്കുന്ന നടപ്പാത


.നടപ്പാത പുഴയിൽനിന്ന് മൂന്ന് മീറ്റർ ഉയർത്തിരണ്ട് മീറ്റർ വീതിയിൽ 920 മീറ്റർ നീളത്തിൽ.

48 ലക്ഷം രൂപ ചെലവ്