panchayath
മഞ്ഞപ്ര ചാറ്റുപാടം റോഡ് വീതി കൂട്ടി പുനുരുദ്ധാരണ പ്രവൃത്തികൾ പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ചെറിയാൻ തോമസ് നിർവഹിക്കുന്നു

അങ്കമാലി: ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വീതികൂട്ടി പുനരുദ്ധാരണ പ്രവൃത്തി പൂർത്തീകരിച്ച മഞ്ഞപ്ര ചാറ്റുപാടം റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ തോമസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് സരിത സുനിൽ അദ്ധ്യക്ഷത വഹിച്ചു . ബ്ലോക്ക് പഞ്ചായത്തംഗം സിജു ഈരാളി, പഞ്ചായത്ത് മുൻ പ്രസിഡന്റ് വിലാസിനി വിശ്വംഭരൻ, ഡോ. ലിജ ദിവാകരൻ, പഞ്ചായത്തംഗം ഷിമ്മി ബൈജു, സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം ബിനോയ് പാറയ്ക്ക എന്നിവർ പ്രസംഗിച്ചു.