അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ ചീടമുക്ക് ബത്‌ലഹേം കരയാംപറമ്പ് ബ്രാഞ്ച് കനാൽ ബണ്ട് റോഡിന്റെ ഉദ്ഘാടനം റോജി . എം. ജോൺ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു വി. തെക്കേക്കര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.വൈ. ടോമി, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. അയ്യപ്പൻ, പഞ്ചായത്ത് വെസ് പ്രസിഡന്റ് ഷൈനി ജോർജ്, പഞ്ചായത്തംഗങ്ങളായ ജോമോൻ ജോർജ്, ബാബു സാനി, കെ.കെ. അരുൺകുമാർ, മേരി ആന്റണി, ഉഷ മനോഹരൻ, ഷൈബി പോളി, കുഞ്ഞമ്മ ജേക്കബ്, പി.കെ. ബാലക്യഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു. എം.എൽ.എ ഫണ്ടിൽനിന്ന് 10.45 ലക്ഷം രൂപ ചെലവ് ചെയ്താണ് ടാറിംഗ് നടത്തി പുനർനിർമ്മിച്ചിരിക്കുന്നത്.