mookkahur
മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാവാരാഘോഷ പരിപാടികൾ ഫിസാറ്റ് ചെയർപേഴ്‌സൺ പി.അനിത ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: അന്തർദേശീയ വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വനിതാവാരാഘോഷം ആരംഭിച്ചു. മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് കെ.പി. ഹോർമിസ് മെമ്മോറിയൽ ഹാളിൽ നടന്നചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഫിസാറ്റ് ചെയർപേഴ്‌സൺ പി.അനിത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പാലാട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം.വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
മൂക്കന്നൂർ ഗ്രാമപഞ്ചായത്തിൽ 208 അയൽക്കൂട്ടങ്ങളിലായി 2903 വനിതകൾ കുടുംബശ്രീ അംഗങ്ങളായിട്ടുണ്ട്. വനിതാവാരാഘോഷത്തിന്റെ ഭാഗമായി 208 അയൽക്കൂട്ടങ്ങളും മാർച്ച് 7 ന് രാത്രിയിൽ സ്‌പെഷ്യൽ അയൽക്കൂട്ടങ്ങൾ സമ്മേളിക്കും. വനിതാവാരാഘോഷത്തോടനുബന്ധിച്ച് വാർഡുകളിൽ വനിതാശാക്തീകരണ സെമിനാറുകളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്.