പള്ളുരുത്തി: ഇടക്കൊച്ചി -അരൂർ പാലത്തിൽ വെച്ച് ഓട്ടോറിക്ഷയിൽ കാർ ഇടിച്ച് ഓട്ടോ യാത്രക്കാരൻ പെരുമ്പടപ്പ് ചേമ്പുംകണ്ടംറോഡിൽ ഓടത്തും പറമ്പിൽ വീട്ടിൽ ഡോമിനിക്ക് (56) മരിച്ചു.
ഡോമിനിക്കിന്റെഅരൂരിലുള്ള സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങുമ്പോൾ എതിരെ വന്നകാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു .മറിഞ്ഞ ഓട്ടോ റിക്ഷയിൽ കുടുങ്ങിയ ഡോമിനിക്കിനെ നാട്ടുകാർ സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
ഓട്ടോ ഡ്രൈവർ ഗോപി (62) യെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഭാര്യ:മിനി മക്കൾ: മേയ, അമൽ