apex
ഞാറക്കൽ റസിഡൻസ് അസോസ്സിയേഷൻ അപ്പെക്‌സ് കൗൺസിൽ വാർഷികത്തിൽ പച്ചക്കറിത്തൈ വിതരണം ഹൈബി ഈഡൻ എം പി നിർവഹിക്കുന്നു

വൈപ്പിൻ : ഞാറക്കൽ റസിഡൻസ് അസോസ്സിയേഷൻ അപ്പെക്‌സ് കൗൺസിലിന്റെ ഏഴാമത് വാർഷിക സമ്മേളനം ഞാറക്കൽ പൊലീസ് സ്റ്റേഷൻ ഹാളിൽ ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പിന്റെ ജീവനി പദ്ധതിയുടെ ഭാഗമായി വിവിധ പച്ചക്കറി തൈകളുടെ വിതരണവും എം പി നിർവഹിച്ചു. കൃഷി ഓഫീസർ ജിജി ജോസഫ് വിശദീകരിച്ചു. കാലാവസ്ഥാ വ്യതിയാനവും കടൽ ജലനിരപ്പ് ഉയർച്ചയും എന്ന വിഷയത്തിലുള്ള സെമിനാറിൽ തേവര എസ്.എച്ച് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. പ്രശാന്ത് പാലക്കപ്പിള്ളി വിഷയം അവതരിപ്പിച്ചു. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കണമെന്നും രാജ്യത്ത് സമാധാനം ഉറപ്പുവരുത്തണമെന്നും എൽ.എൻ.ജി കുഴൽ ഗ്യാസ് വിതരണ പദ്ധതി വൈപ്പിൻകരയിൽ നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിൽഡ റിബേര , ഫെഡറേഷൻ ഒഫ് റസിഡൻസ് പ്രസിഡന്റ് അഡ്വ. വി പി സാബു , ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ്, അപ്പെക്‌സ് പ്രസിഡന്റ് ജോയ് മുളവരിക്കൽ , കെ കെ രഘുരാജ്., വി പി ജോസി , പി ഡി ആന്റണി, പി.വി. ജോയ് , പി.എ. ഓമന തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ജോയ് മുളവരിക്കൽ ( പ്രസിഡന്റ് ) , പി.ഡി. ആന്റണി, വി.പി. ജോസ് ( വൈസ് പ്രസിഡന്റ് ), കെ.കെ. രഘുരാജ് (ജനറൽ സെക്രട്ടറി), പി.വി. ജോയ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.