കോലഞ്ചേരി: വടയമ്പാടി ഗവ.എൽ.പി സ്കൂളിന്റെ ഒരു വർഷം നീണ്ടു നിന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപനം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. തോമസ് പ്രഥമൻ കാതോലിക്ക ബാവ ശതാബ്ദി സ്മാരക പ്രഭാഷണം നടത്തി. വി.പി സജീന്ദ്രൻ എം.എൽ.എ ശതാബ്ദി സ്മാരക സോവിനീയർ പ്രകാശനം ചെയ്തു. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ, ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി,വടവുകോട് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്ല്യാട്ടേൽ, എ.ഇ. ഒ കെ. അബ്ദുൾ സലാം, ബി.പി.ഒ ടി.രമാഭായി, ഹെഡ് മിസ്ട്രസ് ലീലാമ്മ എബ്രാഹം തുടങ്ങിയവർ സംസാരിച്ചു.