photo
എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈ സ്കൂളിൽ നടത്തിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പാസിംഗ് ഔട്ട്‌ പരേഡിൽ ഡിവൈ എസ് പി.ജി വേണു കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിക്കുന്നു

വൈപ്പിൻ : വൈപ്പിൻകരയിലെ എസ്.പി.സി സ്‌കൂളുകളിൽ നിന്നുള്ള സീനിയർ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ ആലുവ ഡിവൈ.എസ്.പി.ജി വേണു കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു. എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിലായിരുന്നു പരേഡ്. മൂന്ന് ഹൈസ്‌കൂളിൽ നിന്നുള്ള 132 കേഡറ്റുകൾ പങ്കെടുത്തു. ഞാറക്കൽ സി.ഐ എം.കെ. മുരളി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.യു. ജീവൻമിത്ര, ഞാറക്കൽ എസ്.ഐ സംഗീത് ജോബ്, എച്ച്.ഐ.എച്ച്.എസ് സ്‌കൂൾ മാനേജർ എൻ.കെ. മുഹമ്മദ് അയൂബ്, പഞ്ചായത്ത് മെമ്പർ കെ.ജെ. ആൽബി എന്നിവർ പങ്കെടുത്തു. എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിലെ വിദ്യാർത്ഥികളായ പി.കെ. ജാൻ വി കൃഷ്ണ മുഖ്യകമാൻഡറായും കെ.പി. ശ്രീശാന്ത് അണ്ടർ കമാൻഡറായും ആറ് പ്ലാറ്റൂണൂകളാണ് പരേഡിന് നേതൃത്വം നൽകിയത്.