കൊച്ചി: വടുവകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിന് നൂറ് ശതമാനം നികുതി പിരിവ് കൈവരിച്ചതിന് സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. തുടർച്ചയായി രണ്ടാം തവണയും പഞ്ചായത്ത് ഈ നോട്ടം കൈവരിക്കുന്നത്. തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എ.സി. മെയ്തീൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. വേലായുധന് പുരസ്കാരം സമ്മാനിച്ചു. പഞ്ചായത്ത് ഭരണസമിതിയുടേയും ജീവനക്കാരുടേയും ഒത്തൊരുമയോടെയുള്ള പ്രവർത്തന ഫലമായാണ് മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.