പറവൂർ : കോൺഗ്രസ്സ് കരുമാല്ലൂർ - ആലങ്ങാട് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഡൽഹി കൂട്ടക്കൊലക്കെതിരെയും പ്രതിഷേധമാർച്ചും പൊതുയോഗവും നടത്തി. കരുമാലൂർ ആശുപത്രി കവലയിൽ നിന്നാരംഭിച്ച മാർച്ച് മാളികംപീടികയിൽ സമാപിച്ചു. കരുമാലൂർ ആശുപത്രി കവലയിൽ നടന്ന പൊതുസമ്മേളനം വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കരുമാലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എ.എം. അലി അദ്ധ്യക്ഷത വഹിച്ചു. കെ.വി. പോൾ, ബാബു മാത്യു, എം.പി. റഷീദ്, പി.എ. സക്കീർ, കെ.ആർ. നന്ദകുമാർ, ബിനു അബ്ദുൾ കരീം, ബീനാ ബാബു തുടങ്ങിയവർ സംസാരിച്ചു.