kpms
കെ. പി എം എസ് വൈപ്പിൻ യൂണിയൻ സമ്മേളനം ഞാറക്കലിൽ സംസ്ഥാന പ്രസിഡന്റ് വി. സി ശിവരാജൻ ഉത്ഘാടനം ചെയ്യുന്നു

വൈപ്പിൻ : പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി പിടിച്ചെടുത്ത് സർക്കാർ പട്ടികവിഭാഗങ്ങൾക്ക് നൽകണമെന്ന് കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് വി.സി. ശിവരാജൻ ആവശ്യപ്പെട്ടു. കേരള പുലയർ മഹാസഭ വൈപ്പിൻ യൂണിയൻ സമ്മേളനം ഞാറക്കൽ എസ്.എൻ ഓഡി റ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈപ്പിൻ യൂണിയൻ പ്രസിഡന്റ് വി.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സി.ടി. പ്രസന്നൻ , അസി. സെക്രട്ടറി ടി.പി. മണി, സി.എ. ശശി, സോമ ജോഷി, ശ്രീകല സതീഷ്, ലതിക ബാബു, എം.എ. ജോഷി, എൻ.ജി. രതീഷ് എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി വി.കെ. ബാബു (പ്രസിഡന്റ് ), ടി.പി. മണി, വി ജി എബി ( വൈസ് പ്രസിഡന്റുമാർ), എൻ.ജി. രതീഷ് (സെക്രട്ടറി), എൻ.എം. രണദേവ്, ടി.കെ. കുഞ്ഞപ്പൻ ( അസി. സെക്രട്ടറിമാർ), എം.എ. ജോഷി ( ഖജാൻജി ) എന്നിവരെ തിരഞ്ഞെടുത്തു.