മൂവാറ്റുപുഴ: ലോട്ടറി ടിക്കറ്റ് വിതരണത്തിലെ ക്രമക്കേട് അന്വേഷിക്കുക, ടിക്കറ്റ് വില വർദ്ധനവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓൾ കേരള ലോട്ടറി തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോട്ടറി ഓഫീസ് മാർച്ചും ധർണയും നടത്തി. സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ലോട്ടറി ടിക്കറ്റ് വിതരണത്തിലെ ക്രമക്കേട് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്.സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കൽ, അഡ്വ.വർഗീസ് മാത്യു, പി.എസ്.സലീം ഹാജി, കെ.എ.അബ്ദുൽ സലാം,പി.എം.ഏലിയാസ്, കെ.പി.ജോയി, പി.വി.പ്രസാദ്, പി.പി.ഡാന്റെസ്, വി.ടി.സേവ്യാർ, പി.എൻ.സതീശൻ, കെ.എം.അബ്ദുൽഖാദർ, ടി.ഏലിയാസ്, വി.ടി.തങ്കച്ചൻ, പി.എ.അനിൽ, ടി.എം.അലിയാർ, ടി.പി.ഏലിയാസ്, ജോർജ് വർഗീസ്, ഡേവിഡ് ജോസഫ്, രാധാമണി എന്നിവർ സംസാരിച്ചു.