മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ 11മത് അന്തർദേശീയ ചലച്ചിത്രമേള സമാപിച്ചു. സമാപന സമ്മേളനം എൽദോ എബ്രാഹാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഫിലീം സൊസൈറ്റി വൈസ് പ്രസിഡന്റ് എം.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര ഗ്രന്ഥകാരൻ ഡോ.വി മോഹനകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സംവിധായകരായ വേണുനായർ, സന്ദീപ് രവീന്ദ്രനാഥ്,ഫിലിം സൊസൈറ്റി സെക്രട്ടറി പ്രകാശ് ശ്രീധർ,ബി.അനിൽ,പി.എം.ഏലിയാസ്, എൻ.വി.പീറ്റർ എന്നിവർ സംസാരിച്ചു. തുടർന്ന് 'ജലസമാധി ' (മലയാളം) പ്രദർശിപ്പിച്ചു.