ആലുവ: അതിക്രമിച്ച് കയറി തീർത്ഥപാദ മണ്ഡപം ഏറ്റെടുത്ത സർക്കാർ നടപടി ഹിന്ദുസമൂഹത്തിന്റെ കരണത്ത് അടിക്കുന്നതാണെന്നും സർക്കാർ തീരുമാനം ഉടൻ പിൻവലിക്കണമെന്നും ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി.എസ്.ജെ.പി) ആവശ്യപ്പെട്ടു. ചട്ടമ്പിസ്വാമി സ്മാരകം ശിലാസ്ഥാപനത്തിന്റെ ഭാഗമായുള്ള രഥയാത്ര ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് മുന്നറിയിപ്പില്ലാതെ ഭൂമി ഏറ്റെടുത്ത നടപടി ഹിന്ദുസമുദായത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും പാർട്ടി ആരോപിച്ചു. സർക്കാരിന്റെ, ഏകപക്ഷീയമായ നടപടിയെ ഹിന്ദുസമൂഹം ശക്തിയായി നേരിടുമെന്ന് പാർട്ടി പ്രസിഡന്റ് കെ.എസ്.ആർ. മേനോൻ പറഞ്ഞു.