rottary-road
മൂവാറ്റുപുഴ നഗരസഭയിലെ നവീകരിച്ച റോട്ടറി റോഡിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ ഉഷ ശശിധരൻ നിർവഹിക്കുന്നു

മൂവാറ്റുപുഴ: നവീകരണം പൂർത്തിയാക്കിയ മൂവാറ്റുപുഴ നഗരസഭയിലെ പ്രധാന ബൈപാസ് റോഡായ റോട്ടറി റോഡിന്റെ ഉദ്ഘാടനം ചെയർപേഴ്‌സൺ ഉഷ ശശിധരൻ നിർവഹിച്ചു. വൈസ്‌ചെയർമാൻ പി.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എ.സഹീർ, സി.എം.സീതി, ഉമാമത്ത് സലീം, കൗൺസിലർമാരായ പി. വൈ. നൂറുദ്ദീൻ, പി.എസ്.വിജയകുമാർ, കെ.ബി.ബിനീഷ് കുമാർ, സെലിൻ ജോർജ്ജ്, സിന്ധു ഷൈജു,സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എം.ഇസ്മയിൽ, ഏരിയാ സെക്രട്ടറി എം.ആർ. പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. നഗരസഭയിൽ നിന്നും അനുവദിച്ച 53 ലക്ഷം രൂപ ചെലവഴിച്ചാണ് വൺവേ ജംഗ്ഷൻ മുതൽ മാർക്കറ്റ് ബസ് സ്റ്റാൻഡ് വരെയുള്ള റോഡ് ടൈൽ വിരിച്ച് ഗതാഗതയോഗ്യമാക്കിയത്.