ആലുവ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിം യൂത്ത്ലീഗ് കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി കുട്ടമശേരി നെഹ്രു മണ്ഡപത്തിൽ സംഘടിപ്പിച്ച ഷാഹിൻബാഗ് സ്‌ക്വയർ സംഗമം വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദേശീയ കൗൺസിൽ അംഗം ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി വി.ഇ. അബ്ദുൽ ഗഫൂർ, ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം, മണ്ഡലം ജനറൽ സെക്രട്ടറി പി.എ. താഹിർ, വൈസ് പ്രസിഡന്റ് വി.എം. ഹസൻ, പി.എ. മെഹബൂബ്, വി.കെ. മുഹമ്മദ്, നൂർജഹാൻ സക്കീർ, കെ.എ. ഷുഹൈബ്, മുജീബ് കുട്ടമശേരി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് സുധീർ കുന്നപ്പള്ളി സ്വാഗതവും സെക്രട്ടറി ഉസ്മാൻ എടയപ്പുറം നന്ദിയും പറഞ്ഞു.