കൊച്ചി: എൽ.ഐ.സി ഒാഹരി വില്പനയ്ക്കതിരെ എൽ.ഐ.സി ഏജന്റ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ ജില്ലാ കമ്മിറ്റി എറണാകുളത്ത് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.കെ. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.എം. അഷറഫ്, ഡിവിഷൻ പ്രസിഡന്റ് കെ.വി. ടോമി, പി.എം. മുഹയുദ്ദീൻ, പി.ജെ. മാർട്ടിൻ, സി.ടി. വർഗീസ്, എൻ.വി. വാസു, റജിമോൾ മത്തായി, പി.വി. ജോയി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.എ. തോമസ് സ്വാഗതവും ഡിവിഷൻ വനിതാ സബ് കമ്മറ്റി കൺവീനർ ഷിജി രാജേഷ് നന്ദിയും പറഞ്ഞു.