മൂവാറ്റുപുഴ:നിമ്മല ആർട്‌സ് സൊസൈറ്റി(നാസ്)യുടെ ആഭിമുഖ്യത്തിലുള്ള ചർച്ചാ സമ്മേളനം നാളെ നടക്കും. രാവിലെ 10ന് മൂവാറ്റുപുഴ നിർമ്മല കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ശബള പരിഷ്‌കരണവും പൊതുജനവും എന്ന വിഷയം കെ.വേണു അവതരിപ്പിക്കും. ഡോ.മേരി ജോർജ്, ഡോ.ജോസ് സെബാസ്റ്റ്യൻ, ഡിജോ കാപ്പൻ, പ്രൊഫ. ജോർജ് ജയിംസ്, അഡ്വ. പി.എ.പൗരൻ, അഡ്വ. പ്രദീപ് കുമാർ, പി.എസ്.എ.ലത്തീഫ്, ബിനു പി.ജോസ്, ജോസ് എടപ്പാട്ട്, ജയിംസ് തോട്ടുമാരിക്കൽ തുടങ്ങിയവർ സംസാരിക്കും.