കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ വിദേശഭാഷാ വകുപ്പിൽ ഇംഗ്ലീഷ് സംസാര നൈപുണ്യം വർദ്ധിപ്പിക്കുന്നതിനായുള്ള ഹ്രസ്വകാല പരിശീലനം മാർച്ച് ഒമ്പതിന് ആരംഭിക്കും. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ 12 വരെ നടക്കുന്ന ക്ലാസിന് പ്ലസ് ടു യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. സായാഹ്ന ക്ലാസുകളും ലഭ്യമാണ്. പ്രായപരിധിയില്ല. വിവരങ്ങൾക്ക്: 0484 2575180 ഇ-മെയിൽ: defl@cusat.ac.in