ഇലഞ്ഞി: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട സഹപ്രവർത്തകന് കോൺഗ്രസ് (ഐ) ഇലഞ്ഞി മണ്ഡലം കമ്മിറ്റി നിർമ്മിച്ച വീട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൈമാറി.കോൺഗ്രസ് പിറവം ബ്ലോക്ക് ജനറൽ സെക്രട്ടറിയായ ഇലഞ്ഞി നെടുവേലിൽ പി.കെ.പ്രതാപനാണ് സഹപ്രവർത്തകർ വീടൊരുക്കി നൽകിയത്. പഞ്ചായത്തോഫീസിനോട് ചേർന്നുള്ള ഭവനാങ്കണത്തിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് കെ.ജി.ഷിബു അദ്ധ്യക്ഷത വഹിച്ചു.

കെ.പി.സി.സി. വൈസ് പ്രസിഡന്റുമാരായ കെ.പി.ധനപാലൻ , ജോസഫ് വാഴയ്ക്കൻ , വി.ജെ.പൗലോസ് , കെ..ആർ.പ്രദീപ് കുമാർ, ഐ.കെ.രാജു, വേണു മുളന്തുരുത്തി അന്നമ്മ ആൻഡ്രൂസ് ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ വിൽസൺ കെ ജോൺ, ഭവന നിർമ്മാണ കമ്മിറ്റി ചെയർമാൻ പി.എ.ദേവസ്യ, കെ.പി.സി.സി.ജനറൽ സെക്രട്ടറി ജെയ്സൺ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.കോൺഗ്രസ് നേതാവായിരുന്ന പൈലി പോൾ പുതുമനയുടെ സ്മരണാർത്ഥം മകൻ സീമോൾസൺ പോൾ നൽകിയ ഫണ്ടും, കോൺഗ്രസ് പ്രവർത്തകരുടെ സംഭാവനകളും ചേർത്താണ് വീട് നിർമ്മിച്ചത്.സീമോൾസൺപോളിനേയും സർക്കിൾ സഹകരണ യൂണിയൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ബിജു തങ്കപ്പനേയും ചടങ്ങിൽ ഉമ്മൻ ചാണ്ടി ആദരിച്ചു.