കൊച്ചി: വൈപ്പിൻ - ഫോർട്ടുകൊച്ചി റൂട്ടിലെ ഫെറി സർവീസ് കാര്യക്ഷമമാക്കണം എന്നാവശ്യപ്പെട്ട് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ഇന്ന് കൊച്ചി കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ജനകീയ പ്രതിഷേധ സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10ന് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയർമാൻ പോൾ.ജെ.മാമ്പിള്ളി ഉദ്ഘാടനം ചെയ്യും. സമിതി രക്ഷാധികാരി വിക്ടർ മരക്കാശേരി അദ്ധ്യക്ഷനാകും. ഫോർട്ട്ക്യൂൻ ബോട്ട് സർവീസ് ആരംഭിക്കണം, ഒരു റോ റൊ ജങ്കാർ കൂടി നിർമ്മിക്കണം എന്നീ ആവശ്യങ്ങളും ഉന്നയിക്കും. ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലെങ്കിൽ കൊച്ചി കോർപ്പറേഷൻ ഓഫീസിന് മുന്നിൽ റിലേ നിരാഹാര സമരം നടത്തുമെന്നും അവർ പറഞ്ഞു.
പോൾ.ജെ .മാമ്പിളളി, വിക്ടർ മരക്കാശേരി, ഫ്രാൻസിസ് അറയ്ക്കൽ, കെ.എസ് പത്മനാഭൻ, ആന്റണി പുന്നത്തറ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.