കൊച്ചി: ചർച്ച് ഒഫ് ലൈറ്റ് എംപറർ ഇമ്മാനുവേൽ സീയോൻ ആഗോള ക്രിസ്തീയസഭ 5,6 തീയതികളിൽ എറണാകുളം മറൈൻഡ്രൈവിൽ ദൈവവചന പ്രഘോഷണ ശുശ്രൂഷ 'പ്രകാശം 2020' സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈകിട്ട് 5 മുതൽ 9.30 വരെയാണ് പരിപാടി. ഒളിമ്പ്യൻ മയൂഖാ ജോണി, ബിജു ജോർജ്, ജൂഡ് തദേവൂസ്, ജോൺസൺ കെ.ടി, എൽദോ മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.