club
നൊച്ചിമ സോക്കർ സെവൻസ് സ്‌പോർട്‌സ് ക്ലബ്ബിന്റെ ആറാമത് അഖില കേരള ഫ്‌ളഡ്‌ലെറ്റ് ഫുട്‌ബാൾ ടൂർണ്ണമെന്റിന്റെ ഭാഗമായി നടത്തുന്ന സമ്മാനകൂപ്പൺ പ്രകാശനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ക്ലബ്ബ് പ്രസിഡന്റ് അഫ്‌സൽ കുഞ്ഞുമോന് നൽകി നിർവഹിക്കുന്നു

ആലുവ: നൊച്ചിമ സോക്കർ സെവൻസ് സ്‌പോർട്‌സ് ക്ലബിന്റെ ആറാമത് അഖില കേരള ഫ്‌ലഡ്‌ലൈറ്റ് ഫുട്‌ബാൾ ടൂർണമെന്റിന്റെ ഭാഗമായി നടത്തുന്ന സമ്മാനകൂപ്പണിന്റെ പ്രകാശനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ക്ലബ് പ്രസിഡന്റ് അഫ്‌സൽ കുഞ്ഞുമോന് നൽകി നിർവഹിച്ചു. അകാലത്തിൽ മരണമടഞ്ഞ ക്ലബ് അംഗം സുനിൽകുമാറിന്റെ കുടുംബത്തെ സഹായിക്കാനാണ് ടൂർണമെന്റ് സംഘടിപ്പിച്ചിട്ടുള്ളത്.

ബെന്നി ബെഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലിബ്, എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ്, ആർ. രഹൻരാജ്, ക്ലബ് ഭാരവാഹികളായ സിദ്ധീഖ് ബിനു, ബിജു എൻ.ബി, അബ്ദുൾജബ്ബാർ, ഷറഫുദ്ദീൻ, ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.