കൊച്ചി: ആഗോള ഒബീസിറ്റി ദിനത്തിനോടനുബന്ധിച്ച് വി.പി.എസ് ലേക്ക്‌ഷോറിൽ ആരംഭിക്കുന്ന ഒബീസിറ്റി ക്ലിനിക്കിന് ഇന്ന് തുടക്കമാകും. ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന ചടങ്ങിൽ സംഗീത സംവിധായകൻ ദീപക് ദേവ്, സിനിമാതാരം അപർണ ബാലമുരളി എന്നിവർ വിശിഷ്ടാതിഥികളാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് മാർച്ച് മുഴുവൻ ബേസിക് ചെക്കപ്പുകൾക്ക് ഒബീസിറ്റി ക്ലിനിക്കിൽ 50ശതമാനം ഇളവും ബേരിയാട്രിക് സർജറിക്ക് ( അമിതവണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയ 10ശതമാനം ഇളവും ലഭിക്കും. ഒബീസിറ്റി ക്ലിനിക് സന്ദർശിക്കുന്ന രോഗികൾക്ക് ജനറൽ ആൻഡ് ലാപ്രോസ്‌കോപിക് സർജറി, ഇന്റേണൽ മെഡിസിൻ, എൻഡോക്രിനോളജി, ക്ലിനിക്കൽ സൈക്കോളജി, ക്ലിനിക്കല് ന്യൂട്രീഷ്യൻ, ഫിസിയോതെറാപ്പി എന്നീ വിഭാഗങ്ങളിലും കൺസൾട്ടേഷൻ ലഭിക്കും. വിവരങ്ങൾക്ക്: 9497461401.