അങ്കമാലി.നൈപുണ്യശേഷിയുള്ള തൊഴിൽശക്തിയെ വാർത്തെടുക്കുകയാണ് സംസ്ഥാന
സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻപറഞ്ഞു. . കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെസഹകരണത്തോടെ ഓവർസീസ് ഡെവലപ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രമോഷൻ
കൺസൾട്ടന്റ്‌സ് ലിമിറ്റഡ് ആരംഭിച്ചഭാഷാപരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആദ്യഘട്ടത്തിൽ ഐ ഇ എൽ ടിഎസ്, ഒ ഇ ടി തുടങ്ങിയ ഇംഗ്ലീഷ് ഭാഷാപരിശീലനവും രണ്ടാം ഘട്ടമായി
ജാപ്പനീസ്, ജർമ്മൻ തുടങ്ങിയ ഭാഷാപരിശീലനവും നൽകുമെന്ന് മന്ത്രിവ്യക്തമാക്കി.കേരളത്തിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരെ യു കെആരോഗ്യവകുപ്പിനു കീഴിലുള്ള എൻഎച്ച്എസ് ട്രസ്റ്റ് ആശുപത്രികളിലേക്ക്റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടികൾ ഒഡെപെക്ക് വഴി ആരംഭിച്ചിട്ടുണ്ട്.ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടുമായി ചേർന്ന് ആവിഷ്‌കരിച്ച ഗ്ലോബൽ
ലേണേഴ്‌സ് പ്രോഗ്രാം പദ്ധതി വഴി കേരളത്തിലെ രണ്ടായിരത്തോളം
നഴ്‌സുമാർക്ക് വിദേശ തൊഴിൽ അവസരം ഒരുക്കാനാവുമെന്ന് മന്ത്രി
വ്യക്തമാക്കി. ഗ്ലോബൽ ലേണേഴ്‌സ് പ്രോഗ്രാമിൽ
പങ്കെടുക്കാനാഗ്രഹിക്കുന്ന ഗവൺമെന്റ് നഴ്‌സുമാർക്ക് മൂന്നു
വർഷത്തേക്ക് ലീവ് അനുവദിക്കുന്നതുസംബന്ധിച്ച് ഉത്തരവും സർക്കാർ
പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മന്ത്രിപറഞ്ഞു.
ഒഡെപെക്ക് ചെയർമാൻ എൻ.ശശിധരൻ നായർ അദ്ധ്യക്ഷനായിരുന്നു. കെയ്‌സ്
എംഡി എസ്.ചന്ദ്രശേഖർ, ഒഡെപെക് എംഡി കെ.എ.അനൂപ്,മുൻസിപ്പൽ
കൗൺസിലർ സജി വർഗീസ്, ഒഡെപെക്ക് ഡയറക്ടർ ബോർഡംഗങ്ങളായ
വി.എൻ.പി.കൈമൾ, കെ.പി.ബീന ഒഡെപെക്ക്ജനറൽ മാനേജർഎസ്.എസ്.സജു എന്നിവർ പ്രസംഗിച്ചു. .